Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Vs South Africa

Sports

'ഹാർമർ' അടിയിൽ കറങ്ങിവീണ് ഇന്ത്യ! ഗോഹട്ടിയിൽ ദയനീയ തോൽവി, പ്രോട്ടീസ് ജയം 408 റൺസിന്

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺ‌സിന് പുറത്തായി. ദക്ഷിണാഫ്രിക്ക 408 റൺസിന്‍റെ വമ്പൻ വിജയം സ്വന്തമാക്കി.

ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര സന്ദർശകർ തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.

അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ് സുദർശൻ (14), കുൽദീപ് യാദവ് (അഞ്ച്), ധ്രുവ് ജുറെല്‍ (രണ്ട്), ക്യാപ്റ്റന്‍ റിഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (15), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അമ്പേ പരാജയമായി.

37 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാര്‍മര്‍ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥകഴിച്ചത്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, സെനുരൺ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഗോഹട്ടിയിൽ റൺമല കയറാൻ ഇന്ത്യ; വിജയലക്ഷ്യം 549 റൺസ്, ഒരുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 549 റണ്‍സിന്‍റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച് ദക്ഷിണാഫ്രിക്ക. നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിൽ സന്ദർശകർ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്‍ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്ക്കെ സ്റ്റബ്സിന്‍റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ സായ് സുദർശനുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Sports

ഗോഹട്ടിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ലീഡ്; നാലുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്.

ആറു വിക്കറ്റ് ബാക്കിനില്ക്കെ സന്ദർശകർക്ക് ഇപ്പോള്‍ 508 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.

60 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സും 29 റൺസുമായി വിയാൻ മുൾഡറുമാണ് ക്രീസില്‍. റയാൻ റിക്കിള്‍ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Sports

ഗോഹട്ടിയിൽ ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യ 201ന് പുറത്ത്, ഫോളോഓണ്‍ ചെയ്യിക്കാതെ ബാവുമ

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു.

58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു.

അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചത്. സിമോണ്‍ ഹാര്‍മർ മൂന്നു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

പ്രോട്ടീസ് റൺമലയ്ക്കു മുന്നിൽ കാലിടറി ഇന്ത്യ; നാലുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 102 എന്ന നിലയിലാണ്.

ആറു റൺസുമായി ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (58), കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 387 റണ്‍സ് പിറകിലാണ് ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സിമോൺ‌ ഹാർമർ രണ്ടുവിക്കറ്റും മാർക്കോ യാൻസൺ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഗോഹട്ടി ടെസ്റ്റ്: മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ‌ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് സന്ദർശകർ.

28 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും 33 റൺസുമായി നായകൻ തെംബ ബാവുമയുമാണ് ക്രീസിൽ. 38 റൺസെടുത്ത എയ്ഡൻ മാർക്രമും 35 റൺസുമായി റയാൻ റിക്കിൾട്ടണുമാണ് പുറത്തായത്.

നേരത്തെ, ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. സ്കോർ റൺസിൽ നില്ക്കെ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ഒരുമിച്ച് നിലവിൽ 72 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

 

Sports

ഗോഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്; രണ്ടു മാറ്റങ്ങളോടെ ഇന്ത്യ

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിൽ ഇടംപിടിച്ചു. ഋഷഭ് പന്താണ് നായകൻ.

ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മൾഡർ, തെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കെയ്ൽ വെരെയ്‌നെ, മാർക്കോ യാൻസൻ, സെനുരൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Sports

ഇ​ന്ത്യ​യ്ക്ക് 30 റ​ണ്‍​സ് ലീ​ഡ്; സൈ​മ​ണ്‍ ഹാ​ർ​മ​റി​ന് നാ​ല് വി​ക്ക​റ്റ്

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ണ്‍​സ് ലീ​ഡ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 62.2 ഓ​വ​റി​ൽ 189 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

119 പ​ന്തി​ൽ 39 റ​ണ്‍​സ് നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 29 റ​ണ്‍​സും നേ​ടി. ഋ​ഷ​ഭ് പ​ന്തും ര​വീ​ന്ദ്ര ജ​ഡേ​ജ​യും 27 റ​ണ്‍​സ് വീ​ത​വും നേ​ടി.

യ​ശ്വ​സി ജ​സ് വാ​ൾ (12), ധ്രു​വ് ജു​റ​ൽ (14), അ​ക്സ​ർ പ​ട്ടേ​ൽ (14) എ​ന്നി​വ​ർ​ക്കാ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല. ശു​ഭ്മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

സൈ​മ​ണ്‍ ഹാ​ർ​മ​റി​ന്‍റെ മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ഹാ​ർ​മ​ർ 15.2 ഓ​വ​റി​ൽ 30 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ നേ​ടി. മാ​ർ​കോ ജാ​ൻ​സെ​ൻ മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി.

ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

 

 

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്

കോ​ൽ​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ലീ​ഡ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 159 റ​ണ്‍​സ് ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 37 റ​ണ്‍​സി​ന് ര​ണ്ടാം ദി​നം ക​ളി പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്കാ​യി കെ.​എ​ൽ. രാ​ഹു​ൽ 39 റ​ണ്‍​സും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 29 റ​ണ്‍​സും നേ​ടി. ഋ​ഷ​ഭ് പ​ന്തും ര​വീ​ന്ദ്ര ജ​ഡേ​ജ​യും 27 റ​ണ്‍​സ് വീ​ത​വും നേ​ടി. ധ്രു​വ് ജു​റ​ലി​ന് 14 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

അ​ക്സ​ർ പ​ട്ടേ​ലും കു​ൽ​ദീ​പ് യാ​ദ​വു​മാ​ണ് ക്രീ​സി​ൽ. നി​ല​വി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ നാ​ല് റ​ണ്‍​സി​ന് റി​ട്ട​യ​ർ ഹ​ർ​ട്ടാ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി സൈ​മ​ൻ ഹ​ർ​മ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മാ​ർ​ക്കോ ജാ​ൻ​സെ​ൻ, കേ​ശ​വ് മാ​ഹ​രാ​ജ്, കോ​ർ​ബി​ൻ ബോ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Sports

കോ​ൽ​ക്ക​ത്ത​യി​ൽ ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം; നി​ല​യു​റ​പ്പി​ച്ച് രാ​ഹു​ലും സു​ന്ദ​റും

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലെ ആ​ദ്യ​ദി​നം ഇ​ന്ത്യ​ൻ ആ​ദി​പ​ത്യം. ടോസ് നേടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 159-ന് ​പു​റ​ത്താ​ക്കി​യ ഇ​ന്ത്യ, ഒ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 37 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്.

കെ.​എ​ല്‍ രാ​ഹു​ലും (13), വാ​ഷിംഗ്ടണ്‍ സു​ന്ദ​റു​മാ​ണ് (6) ക്രീ​സി​ല്‍. 12 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്‌​കോ​റി​നേ​ക്കാ​ള്‍ 122 റ​ണ്‍​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ. മാ​ർ​ക്കോ ജാ​ൻ​സ​നാ​ണ് ജ​യ്സ്‌​വാ​ളി​ന്‍റെ വി​ക്ക​റ്റ്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​നി​ര​യി​ൽ എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (15) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ഈ​ഡ​നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക, 159ന് ​പു​റ​ത്ത്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം തകർന്നടിഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക. 159 റൺസിന് എല്ലാവരും പുറത്തായി. 

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

Sports

ഈഡനിൽ കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 120 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ര​ണ്ടു റ​ൺ​സു​മാ​യി ട്രി​സ്റ്റ​ൺ സ്റ്റ​ബ്സും നാ​ലു റ​ൺ​സു​മാ​യി കെ​യ്ൽ വെ​രെ​യ്നെ​യു​മാ​ണ് ക്രീ​സി​ൽ.

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), തെം​പ ബാ​വു​മ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു ന​ഷ്ട​മാ​യ​ത്. 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വ് 34 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി.

Sports

ലോകം കീഴടക്കി ഇന്ത്യൻ വനിതകൾ; ഏകദിന ലോകകപ്പിൽ ക​ന്നി​കിരീ​ടത്തിൽ മുത്തമിട്ടു

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ക​ന്നി ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. 52 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ വി​ജ​യി​ച്ച​ത്.

299 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 45.3 ഓ​വ​റി​ൽ 246 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. സെ​ഞ്ചു​റി​യു​മാ​യി ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ട്ട് (101) പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല.

‌‌അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ദീ​പ്തി ശ​ര്‍​മ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ര്‍​ത്ത​ത്. ഷെ​ഫാ​ലി വ​ർ​മ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ശ്രീ ​ച​ര​ണി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ദീ​പ്തി ശ​ർ​മ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​വും ഷെ​ഫാ​ലി ഫൈ​ന​ലി​ലെ താ​ര​വും ആ​യി. ലോ​ക​ക​പ്പ് വി​ജ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​യി ഇ​തോ​ടെ ഇ​ന്ത്യ. ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​തി​ന് മു​മ്പ് ലോ​ക കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യെ ഷെ​ഫാ​ലി വ​ര്‍​മ (87), ദീ​പ്തി ശ​ര്‍​മ (58), സ്മൃ​തി മ​ന്ദാ​ന (45), റി​ച്ചാ ഘോ​ഷ് (34) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഏ​ഴ് വി​ക്ക​റ്റു​ക​ള്‍ ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി അ​യ​ബോം​ഗ ഖാ​ക മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ 51 റ​ണ്‍​സ് ചേ​ര്‍​ക്കാ​ന്‍ വോ​ള്‍​വാ​ര്‍​ഡ് - ട​സ്മി​ന്‍ ബ്രി​ട്ട്‌​സ് (23) സ​ഖ്യ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ട​സ്മി​ന്‍ 10-ാം ഓ​വ​റി​ല്‍ അ​മ​ന്‍​ജോ​ത് കൗ​റി​ന്റെ നേ​രി​ട്ടു​ള്ള ഏ​റി​ല്‍ റ​ണ്ണൗ​ട്ടാ​യി.

പി​ന്നാ​ലെ അ​ന്ന​കെ ബോ​ഷ് (0) ശ്രീ​ച​ര​ണി​യു​ടെ പ​ന്തി​ല്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ങ്ങി. സു​നെ ലു​സ് (2), മ​രി​സാ​നെ കാ​പ്പ് (4), സി​നാ​ലോ ജാ​ഫ്ത (16) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​ഞ്ചി​ന് 148 എ​ന്ന നി​ല​യി​ലാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക.

തു​ട​ര്‍​ന്ന് വാ​ള്‍​വാ​ര്‍​ഡ് - അ​നെ​കെ ബോ​ഷ് സ​ഖ്യം 61 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ഈ ​കൂ​ട്ടു​കെ​ട്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ വ​ര്‍​ധി​പ്പി​ച്ചെ​ങ്കി​ലും ദീ​പ്തി ശ​ര്‍​മ ബ്രേ​ക്ക് ത്രൂ​മാ​യെ​ത്തി. ബോ​ഷ്, ദീ​പ്തി​യു​ടെ പ​ന്തി​ല്‍ ബൗ​ള്‍​ഡാ​യി. വൈ​കാ​തെ വോ​ള്‍​വാ​ര്‍​ഡും മ​ട​ങ്ങി. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു. ക്ലോ ​ട്രൈ​യോ​ണ്‍ (9), ന​തീ​ന്‍ ഡി ​ക്ലാ​ര്‍​ക്ക് (18), അ​യ​ബോ​ന്‍​ഗ ഖാ​ക (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു​താ​ര​ങ്ങ​ള്‍. മ്ലാ​ബ പു​റ​ത്താ​വാ​തെ നി​ന്നു.

മോ​ഹി​പ്പി​ക്കു​ന്ന തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ മ​ന്ദാ​ന - ഷെ​ഫാ​ലി സ​ഖ്യം 104 റ​ണ്‍​സ് ചേ​ര്‍​ത്തി​രു​ന്നു. എ​ന്നാ​ല്‍ 18-ാം ഓ​വ​റി​ല്‍ ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​ല​ഭി​ച്ചു. ക്ലോ ​ട്രൈ​യോ​ണി​ന്റെ പ​ന്തി​ല്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ സി​നാ​ലോ ജാ​ഫ്ത​യ്ക്ക് ക്യാ​ച്ച് ന​ല്‍​കി​യാ​ണ് മ​ന്ദാ​ന മ​ട​ങ്ങു​ന്ന​ത്. 58 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം എ​ട്ട് ബൗ​ണ്ട​റി​ക​ള്‍ നേ​ടി. തു​ട​ര്‍​ന്നെ​ത്തി​യ ജ​മീ​മ റോ​ഡ്രി​ഗ​സ് (24), ഷെ​ഫാ​ലി​ക്കൊ​പ്പം 62 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഷെ​ഫാ​ലി 28-ാം ഓ​വ​റി​ല്‍ മ​ട​ങ്ങി. ഖാ​ക​യു​ടെ പ​ന്തി​ല്‍ സു​നെ ലു​സി​ന് ക്യാ​ച്ച്. 78 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും നേ​ടി.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് (20) അ​ധി​ക​നേ​രം ക്രീ​സി​ല്‍ തു​ട​രാ​നാ​യി​ല്ല. ജ​മീ​മ​യും പ​വ​ലി​യ​നി​ല്‍ തി​ര​ച്ചെ​ത്തി. അ​മ​ന്‍​ജോ​ത് കൗ​ര്‍ (12) കൂ​ടി മ​ട​ങ്ങി​യ​തോ​ടെ അ​ഞ്ചി​ന് 245 എ​ന്ന നി​ല​യി​ലാ​യി ഇ​ന്ത്യ. തു​ട​ര്‍​ന്ന് റി​ച്ച - ദീ​പ്തി കൂ​ട്ടു​കെ​ട്ട് 47 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ഈ ​കൂ​ട്ടു​കെ​ട്ടാ​ണ് സ്‌​കോ​ര്‍ 300ന് ​അ​ടു​ത്ത് എ​ത്തി​ച്ച​ത്. 49-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ റി​ച്ച മ​ട​ങ്ങി.

ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു റി​ച്ച​യു​ടെ ഇ​ന്നിം​ഗ്സ്. അ​വ​സാ​ന ഓ​വ​റി​ല്‍ ആ​റ് റ​ണ്‍​സ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്ക് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. അ​വ​സാ​ന പ​ന്തി​ല്‍ ദീ​പ്തി റ​ണ്ണൗ​ട്ടാ​വു​ക​യും ചെ​യ്തു. 58 പ​ന്തു​ക​ള്‍ നേ​രി​ട്ട ദീ​പ്തി ഒ​രു സി​ക്സും മൂ​ന്ന് ഫോ​റും നേ​ടി. രാ​ധാ യാ​ദ​വ് ദീ​പ്തി​ക്കൊ​പ്പം പു​റ​ത്താ​വാ​തെ നി​ന്നു.

 

 

 

Latest News

Up